നിലപാട് ഉറപ്പിച്ച് വീണ്ടും ജേക്കബ് തോമസ്;  ആര്‍എസ്എസ് രക്ഷാബന്ധന്‍ വേദിയില്‍

പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന്റെ ഉത്തരവാദികളെന്ന് ജേക്കബ് തോമസ്
നിലപാട് ഉറപ്പിച്ച് വീണ്ടും ജേക്കബ് തോമസ്;  ആര്‍എസ്എസ് രക്ഷാബന്ധന്‍ വേദിയില്‍

കൊച്ചി: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് വേദിയില്‍ ജേക്കബ് തോമസ് . എറണാകുളം കളമശേരിയില്‍ ആര്‍എസ്എസ് അനുകൂല സംഘടന സംഘടിപ്പിച്ച രക്ഷാബന്ധന്‍ ചടങ്ങിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന്റെ ഉത്തരവാദികളെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജേക്കബ് തോമസ് പറഞ്ഞു. നെറ്റിയില്‍ സിന്ദൂരക്കുറിയണിയിച്ചാണ് ജേക്കബ് തോമസിനെ ആര്‍എസ്എസ് വേദിയിലേക്ക് സ്വീകരിച്ചത് . സംഘടനയുടെ സംസ്ഥാന നേതാക്കളടക്കം അണിനിരന്ന വേദിയില്‍ രക്ഷാബന്ധന്‍ മഹോല്‍സവവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

വിജിലന്‍സ് ഡയറക്ടറായിരിക്കേ  ഇക്കോളജിക്കല്‍ വിജിലന്‍സ് എന്ന ആശയം നടപ്പാക്കാനുളള ശ്രമത്തിനെതിരെ കടുത്ത സമ്മര്‍ദമുണ്ടായെന്നും പ്രകൃതിയെ അടിമയെ പോലെ കൈകാര്യം ചെയ്തവരാണ് പ്രളയത്തിന് ഉത്തരവാദികളെന്നും ജേക്കബ് തോമസ് വിമര്‍ശിച്ചു. കളമശേരി ഫാക്ട് ടൗണ്‍ഷിപ്പിലെ ആര്‍എസ്എസ് അനുകൂല സംഘടനായ പാഞ്ചജന്യമാണ് രക്ഷാബന്ധന്‍ ഉല്‍സവം സംഘടിപ്പിച്ചത്.

നേരത്തെആര്‍എസ്എസ് സംഘടിപ്പിച്ച ഐടി മിലന്‍ ഗുരുപൂജയില്‍ പങ്കെടുത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെതിരെ സിപിഎം നേതൃത്വം കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com