പ്രളയത്തിൽ ട്രെയിൻ യാത്ര മുടങ്ങിയവർക്ക് റീഫണ്ടിന് അപേക്ഷിക്കാം; അവസാനതിയതി സെപ്റ്റംബർ 15 

ടിഡിആർ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌
പ്രളയത്തിൽ ട്രെയിൻ യാത്ര മുടങ്ങിയവർക്ക് റീഫണ്ടിന് അപേക്ഷിക്കാം; അവസാനതിയതി സെപ്റ്റംബർ 15 

കൊച്ചി: പ്രളയം മൂലം ട്രെയിൻ യാത്ര മുടങ്ങിയവർക്കു പണം തിരികെ ലഭിക്കാൻ അടുത്തമാസം 15 വരെ അപേക്ഷിക്കാം.  റീഫണ്ടിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാമെന്ന് റെയിൽവേ അറിയിച്ചു. 

ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് ഓൺലൈനായി ടിഡിആർ (ടിക്കറ്റ് ഡിപ്പോസിറ്റ് റെസീപ്റ്റ്) ഫയൽ ചെയ്യാൻ കഴിയാതിരുന്നവർ ടിക്കറ്റിന്റെ പകർപ്പും യാത്ര മുടങ്ങാനുണ്ടായ കാരണവും വ്യക്തമാക്കി അപേക്ഷ സമർപ്പിക്കണം.  റിസർവേഷൻ കൗണ്ടറുകളിൽ നിന്നെടുത്ത ടിക്കറ്റുകൾക്കു സ്റ്റേഷനുകളിൽ നിന്നുതന്നെ ടിഡിആർ ലഭിക്കും. ഈ ടിഡിആർ സഹിതമാണ് അപേക്ഷ അയയ്ക്കേണ്ടത്. 

ചീഫ് കൊമേഴ്സ്യൽ മാനേജർ, പാസഞ്ചർ മാർക്കറ്റിങ്, സതേൺ റെയിൽവേ, 5–ാം നില, മൂർ മാർക്കറ്റ് കോംപ്ലക്സ്, പാർക്ക് ടൗൺ, ചെന്നൈ 600003 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയയ്ക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com