മഴ മാറി,വീണ്ടും പഴയപടി; ഖനനത്തിനും പാറപൊട്ടിക്കലിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ഖനനത്തിനും പാറപൊട്ടിക്കലിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി
ഉരുള്‍പൊട്ടി മണ്‍കൂമ്പാരമായ കവളപ്പാറ/ഫയല്‍ ചിത്രം
ഉരുള്‍പൊട്ടി മണ്‍കൂമ്പാരമായ കവളപ്പാറ/ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ഖനനത്തിനും പാറപൊട്ടിക്കലിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. മൈനിങ് ആന്റ് ജിയോളജി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 

അതേസമയം, പ്രളയത്തിലും ഉരുള്‍പൊട്ടലിലും കടുത്ത നാശ നഷ്ടം സംഭവിച്ച മലപ്പുറമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം നിലനില്‍ക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റിയാണ് നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കേണ്ടത്. മലപ്പുറത്തെ നിയന്ത്രണം ഒരാഴ്ചകൂടി നീട്ടുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

ആഗസ്റ്റ് ഒമ്പതിനാണ് പാറപൊട്ടിക്കലിനും ഖനനത്തിനും നിയന്ത്രണം കൊണ്ടുവന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com