സെപ്റ്റംബർ രണ്ടാം തിയതിയിലെ ഓണപ്പരീക്ഷ മാറ്റിവച്ചു

കാസർഗോഡ് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്
സെപ്റ്റംബർ രണ്ടാം തിയതിയിലെ ഓണപ്പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ രണ്ടാം തിയതി നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. കാസർഗോഡ് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബർ ആറാണ് പുതുക്കിയ പരീക്ഷാ തിയതി. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍പ്പോലും അതില്‍ മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം. പരീക്ഷ മാറ്റുന്നത് മൊത്തം അധ്യയന കലണ്ടറിനെ ബാധിക്കുമെന്നതിനാലാണിത്. 

സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷ പരിപ്പാടികൾ നടത്താനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന തല ഓണാഘോഷവും ഈ വർഷം ഉണ്ടാകും. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com