'കോടിയേരിയുടെ മകന്‍ ചെക്ക് കേസില്‍പ്പെട്ടിട്ടു പോലും അനങ്ങിയില്ല, തുഷാറിനെ എന്തിന് രക്ഷിക്കാന്‍ ശ്രമിക്കുന്നു'; മുഖ്യമന്ത്രിക്കെതിരേ വി.ഡി സതീശന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd August 2019 10:40 PM |
Last Updated: 22nd August 2019 10:40 PM | A+A A- |
ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജിഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സഹായിച്ചത് എന്തിനാണെന്ന ചോദ്യവുമായി വി.ഡി സതീശന്‍ എംഎല്‍എ. സ്വന്തം പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ചെക്ക് കേസില്‍ കിടന്നപ്പോള്‍ പോലും മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. പിന്നെ എന്തിനാണ് എന്‍ഡിഎ കണ്‍വീനറായ തുഷാറിനെ രക്ഷിക്കാന്‍ കേന്ദ്രവിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്ന് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ സതീശന്‍ ചോദിച്ചു. ഇന്നലെയാണ് തുഷാര്‍ വെള്ളാപ്പള്ളി വണ്ടിച്ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ജാമ്യത്തുകയായി ഒരു കോടി 90 ലക്ഷം രൂപ കെട്ടിവെച്ചതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്. അതിനിടെ തുഷാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
വി.ഡി സതീശന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
നൂറുകണക്കിന് മലയാളികള്‍ ചെക്ക് കേസില്‍ ഗള്‍ഫിലെ ജയിലില്‍ കിടക്കുന്നു. അതു മാത്രമല്ല, സ്വന്തം പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ഗള്‍ഫില്‍ ചെക്ക് കേസില്‍ പെട്ടു .എന്നിട്ട് ഇതു വരെ അവര്‍ക്ക് ആര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി എന്തിനാണ് എന്‍ ഡി എ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്?