'എല്ലാം രഹസ്യമായിരിക്കണം, ഒന്നും ചോരരുത്' ; ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി കേരള സര്‍വ്വകലാശാല

ജോലിയുടെ ഭാഗമായുള്ള രേഖകള്‍ മേലധികാരികളുടെ അനുവാദത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂ
'എല്ലാം രഹസ്യമായിരിക്കണം, ഒന്നും ചോരരുത്' ; ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി കേരള സര്‍വ്വകലാശാല

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി കേരള സര്‍വ്വകലാശാല. ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെ്ന്നും, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ് രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. 

രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ജോലിയുടെ ഭാഗമായുള്ള രേഖകള്‍ മേലധികാരികളുടെ അനുവാദത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. രഹസ്യവിവരങ്ങള്‍ ചോര്‍ന്നാല്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്ഷന്‍ ഓഫീസര്‍ക്കും ആയിരിക്കും ഉത്തരവാദിത്വമെന്നും മുന്നറിയിപ്പ് നല്‍കുന്നു. മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. 

വിവരങ്ങള്‍ എല്ലാം പബ്ലിക് റിലേഷന്‍ ഓഫീസര്‍ മുഖേനെ മാത്രമേ കൈമാറാകൂ എന്നാണ് നിര്‍ദ്ദേശം. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ ബിരുദബിരുദാനന്തര മാര്‍ക്ക് ലിസ്റ്റിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നിരുന്നു. ഇത് യൂണിവേഴ്‌സിറ്റി കോളേജിനെയും സര്‍വ്വകലാശാലയെയും പ്രതിരോധത്തിലാക്കിയിരുന്നു. അതാണ് ഇത്തരമൊരു വിലക്കിനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com