'കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്: അത് ആളിക്കത്തും'; എസ്എഫ്‌ഐ വിജയത്തില്‍ എംഎം മണി

'നിഷ്പക്ഷന്‍' എന്ന വേഷംകെട്ടിപ്പിച്ച് പല 'നുണ സ്‌പെഷ്യലിസ്റ്റ്'കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നു
'കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്: അത് ആളിക്കത്തും'; എസ്എഫ്‌ഐ വിജയത്തില്‍ എംഎം മണി


കൊച്ചി: എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ച് വൈദ്യുതി മന്ത്രി എംഎം മണി. കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്. അത് ആളിക്കത്തുമെന്ന് എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു മാസത്തോളം ടിവ. ചാനലുകള്‍ എസ്എഫ്‌ഐ യെ തകര്‍ക്കാനായി നിര്‍ത്താതെ നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു. ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചവരാകട്ടെ, 'നിഷ്പക്ഷന്‍' എന്ന വേഷംകെട്ടിപ്പിച്ച് പല 'നുണ സ്‌പെഷ്യലിസ്റ്റ്'കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നു. അച്ചടി മാധ്യമങ്ങളും ചാനലുകള്‍ക്കൊപ്പം ഇതെല്ലാം ഏറ്റുപിടിച്ചു.ഇക്കൂട്ടര്‍ പ്രചരിപ്പിച്ചതൊക്കെ തെറ്റുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥി സമൂഹം എസ്എഫ്‌ഐ ആണ് ശരി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് എംഎം മണി കുറിപ്പില്‍ പറയുന്നു

എംഎം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


#കനല്‍ #ഊതിക്കെടുത്താന്‍ #ശ്രമിക്കരുത് 
#അത് #ആളിക്കത്തും

#SFI : 117 / 130


എം.ജി. സര്‍വ്വകലാശാലയുടെ കീഴില്‍ എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 130 കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 117 കോളേജുകളിലും എസ്.എഫ്.ഐ. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഭിനന്ദനങ്ങള്‍

ഒരു മാസത്തോളം ടി.വി. ചാനലുകള്‍ എസ്.എഫ്.ഐ. യെ തകര്‍ക്കാനായി നിര്‍ത്താതെ നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു. ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചവരാകട്ടെ, 'നിഷ്പക്ഷന്‍' എന്ന വേഷംകെട്ടിപ്പിച്ച് പല 'നുണ സ്‌പെഷ്യലിസ്റ്റ്'കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നു. അച്ചടി മാധ്യമങ്ങളും ചാനലുകള്‍ക്കൊപ്പം ഇതെല്ലാം ഏറ്റുപിടിച്ചു. മാത്രമല്ല ഇതിന്റെയെല്ലാം അവതാരകരും, പരമ്പര എഴുത്തുകാരും അത്തരത്തിലുള്ള 'നിഷ്പക്ഷര്‍' ആയി മാറുകയും ചെയ്തു.

ഇക്കൂട്ടര്‍ പ്രചരിപ്പിച്ചതൊക്കെ തെറ്റുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥി സമൂഹം #എസ്.#എഫ്.#ഐ. #ആണ് #ശരി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഇത് മഹത്തായ വിജമാണ്.

ഈ തിളക്കമാര്‍ന്ന വിജയം നേടിയെടുക്കാന്‍ പ്രയത്‌നിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിവാദ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com