തുഷാറിനെതിരായ പരാതിക്കാരന്റെ വീട്ടില്‍ പൊലീസ് പരിശോധന 

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്
തുഷാറിനെതിരായ പരാതിക്കാരന്റെ വീട്ടില്‍ പൊലീസ് പരിശോധന 

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു റെയ്ഡ്. മതിലകം പൊലീസാണ് വീട്ടിലെത്തി റെയ്ഡ് നടത്തിയത്. പരിശോധന അരമണിക്കൂര്‍ നീണ്ടു

നാസില്‍ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചെന്നാണ് പറയുന്നത്. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. കണസ്ട്ക്ഷന്‍ കമ്പനി നടത്തുന്ന നാസില്‍ രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു. 

പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തില്‍ ഇപ്പോഴൊരു കേസ് വരുമ്പോള്‍ അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന.

എന്നാല്‍ നാസില്‍ അബ്ദുള്ളയ്ക്ക് 10 വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കി, എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതി ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു തുഷാറിന്റെ വാദം. യു എ ഇ പൗരന്റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയത്. തുഷാര്‍ അജ്മാനിലെ ഹോട്ടലില്‍ എത്തിയ വിവരം നാസില്‍ പോലീസിനെ അറിയിക്കുകയായിരുന്നു.നാല് ദിവസം മുന്‍പേ തന്നെ നാസില്‍  അബ്ദുല്ല തുഷാര്‍ വെളളാപ്പള്ളിക്കെതിരെ അജ്മാന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം മറച്ചു വച്ച ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തുകയായിരുന്നു. 

വെള്ളിയാഴ്ച രാത്രി ഔദ്യോഗിക പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അബുദാബിയില്‍ എത്തുന്നുണ്ട് . ബിജെപി യുടെ ഘടക കക്ഷിയായ ബിഡിജെ എസ് നേതാവ് ഈ സമയം ഇവിടെ ജയിലില്‍ കഴിയുന്നത് ഒഴിവാക്കാന്‍ ഡല്‍ഹിയിലെ ബിജെപി കേന്ദ്ര നേതൃത്വവും പ്രത്യേക താത്പര്യം എടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com