പ്രവര്‍ത്തകരെ കണ്ടാല്‍ മന്ത്രിമാര്‍ ഒഴിഞ്ഞുമാറുന്നു; രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി

മന്ത്രിമാര്‍ പ്രവര്‍ത്തകരുമായി അടുത്ത് ഇടപഴകണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്ന് സമിതിയില്‍ തീരുമാനമായി
പ്രവര്‍ത്തകരെ കണ്ടാല്‍ മന്ത്രിമാര്‍ ഒഴിഞ്ഞുമാറുന്നു; രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി

തിരുവനന്തപുരം; പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടാല്‍ മന്ത്രിമാര്‍ മാറിനടക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സമിതി. ഇന്നലെ ആരംഭിച്ച സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനമാണ് മന്ത്രിമാര്‍ക്ക് എതിരേ ഉയര്‍ന്നത്. പ്രവര്‍ത്തര്‍ക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല, ചില പ്രവര്‍ത്തകരെ കണ്ടാല്‍ ചില മന്ത്രിമാര്‍ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. 

ജില്ലാ കമ്മിറ്റി ശുപാര്‍ശകള്‍ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാര്‍ പ്രവര്‍ത്തകരുമായി അടുത്ത് ഇടപഴകണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്ന് സമിതിയില്‍ തീരുമാനമായി. 

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു.പൊലീസിലെ ഒരു വിഭാഗത്തിന്റെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ നിരീക്ഷണം. നാളെയാണ് സംസ്ഥാന സമിതി അവസാനിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ തെറ്റ് തിരുത്തല്‍ കരട് രേഖയില്‍ നാളെയും ചര്‍ച്ച തുടരും.നാളെ രേഖക്ക് അന്തിമ രൂപം നല്‍കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com