ബൈക്കിലെ സീറ്റ് കവറിനുളളില്‍ മൂര്‍ഖന്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രികന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2019 01:13 PM |
Last Updated: 23rd August 2019 01:13 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബൈക്കില്‍ താക്കോല്‍ ഇടാന്‍ ശ്രമിക്കുമ്പോഴാണ് സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തിയത്. ഉടന്‍ എഴുന്നേറ്റ് മാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പരിയാര്‍ പിലാത്തറ റോഡരികിലാണ് സംഭവം. ബുളളറ്റ് പാര്‍ക്ക് ചെയ്ത വിളയാങ്കോട്ടെ രാജേഷ് നമ്പ്യാറാണ് തലനാരിഴയ്ക്ക് മൂര്‍ഖന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വൈകുന്നേരം തിരിച്ചെത്തി ബൈക്കില്‍ താക്കോല്‍ ഇടാന്‍ നോക്കിയപ്പോഴാണ് സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തിയത്. ഉടന്‍ എഴുന്നേറ്റ് മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വനംവകുപ്പിന്റെ പാമ്പുപിടിത്ത വിദഗ്ധനായ ഏഴിലോട്് അറത്തിപ്പറമ്പിലെ പവിത്രനെ വിളിച്ചുവരുത്തിയാണ് പാമ്പിനെ പിടികൂടിയത്.