വൈക്കം വിശ്വൻ ആശുപത്രിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2019 07:05 AM |
Last Updated: 23rd August 2019 07:05 AM | A+A A- |

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ ആശുപത്രിയിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്‌ഥിതി കുഴപ്പമില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ നടന്ന സിപിഎം സംസ്‌ഥാന സമിതി യോഗത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വൈക്കം വിശ്വന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവിലാണ് അദ്ദേഹം.