സിപിഎം ഓഫിസിന് നേരെ കല്ലേറ്; ആക്രമണം നടത്തിയത് കാറിലെത്തിയ അജ്ഞാത സംഘം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd August 2019 10:44 PM |
Last Updated: 23rd August 2019 10:44 PM | A+A A- |
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കാറിലെത്തിയ ഒരു സംഘം ആക്രമികള്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. കല്ലേറുണ്ടായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.