കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതാക്കള്‍ക്ക് പിഴ; കോടതി പിരിയും വരെ തടവ്

കമലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു
കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി നേതാക്കള്‍ക്ക് പിഴ; കോടതി പിരിയും വരെ തടവ്

തൃശൂര്‍: സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടര്‍ന്ന് ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷ്, മണ്ഡലം നേതാക്കളായ കെഎ സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എംയു ബിനില്‍, ഐആര്‍ ജ്യോതി, റാക്‌സണ്‍ തോമസ്, ഉദയന്‍, ലാലന്‍  എന്നിവര്‍ക്കാണ് തടവും 750 രൂപയും ശിക്ഷ വിധിച്ചത്.

തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംവിധായകന്‍ കമല്‍ എതിര്‍ത്ത് പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി മാര്‍ച്ച്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com