ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണ്; മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെസിബിസി 

ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്ക് തിരിയണമെന്നും സമിതി യോഗം വിലയിരുത്തി
ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണ്; മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെസിബിസി 

കൊച്ചി: ജനസംഖ്യ ബാധ്യതയല്ല, സാധ്യതയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം.  ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്ക് തിരിയണമെന്നും സമിതി യോഗം വിലയിരുത്തി. ഇന്ത്യയില്‍ കുടുംബാസൂത്രണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്‌നേഹത്തിന്റെ അടയാളമാണെന്നുമുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍ സമിതി ആശങ്ക രേഖപ്പെടുത്തി. മൂവാറ്റുപുഴ നെസ്റ്റിലാണ് യോഗം ചേര്‍ന്നത്.

ഒരു രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് മാനവവിഭവശേഷി വലിയ പങ്കുവഹിച്ചിട്ടുണ്ട്. തൊഴില്‍ ശേഷിയുളള ധാരാളം ചെറുപ്പക്കാര്‍ വളര്‍ന്നു  വരേണ്ടത് ഇന്നത്തെ കുഞ്ഞുങ്ങളിലൂടെയാണ്. ദാരിദ്ര്യത്തിന് കാരണം ജനപ്പെരുപ്പമല്ല, അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയുമാണെന്നും യോഗം വ്യക്തമാക്കി.കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുപോയത് കുടുംബത്തിലും സമൂഹത്തിലും പല പ്രശ്‌നങ്ങള്‍ക്കും തിന്മകള്‍ക്കും കാരണമായിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായും സമിതി വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com