പിഎസ് സി പരീക്ഷ തട്ടിപ്പ്; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു

വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്
പിഎസ് സി പരീക്ഷ തട്ടിപ്പ്; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു

തിരുവനന്തപുരം; പിഎസ് സി പരീക്ഷതട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരേകുരുക്കു മുറുക്കി പൊലീസ്. പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇതുസംബന്ധിച്ച്  ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നേരത്തെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

പിഎസ് സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ ശിവരഞ്ജിത്തും നസീമും തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. യൂണിവേഴ്‌സിറ്റി കൊളെജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന പ്രതികള്‍ പിഎസ് സി ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് എത്തിയതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് െ്രെകം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്. 

സ്മാര്‍ട്ട് വാച്ചിലെ ബ്ലൂടൂക്ക് ഉപയോഗിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സുഹൃത്തുക്കള്‍ പുറത്തുനിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങള്‍ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിലേക്ക് 96 സന്ദേശങ്ങളും പ്രണവിനും 78 സന്ദേശങ്ങളുമാണ് ലഭിച്ചത്. പ്രതികള്‍ക്ക് പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ നല്‍കിയെന്ന് സംശയിക്കുന്ന പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഗോകുല്‍ ഒളുവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com