വമ്പിച്ച വിലക്കുറവ്; ഓണക്കാലത്ത് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍, 3500 ഓണച്ചന്തകള്‍ 

ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ്
വമ്പിച്ച വിലക്കുറവ്; ഓണക്കാലത്ത് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍, 3500 ഓണച്ചന്തകള്‍ 

കൊച്ചി: ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ്. ഇത്തവണ ഓണക്കാലത്ത് സംസ്ഥാനത്ത് ഒട്ടാകെ 3500 ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് തുറക്കുന്നത്. അടുത്ത മാസം 1 മുതല്‍ 10വരെയാണ് സഹകരണ ഓണം വിപണികള്‍ സംഘടിപ്പിക്കുന്നത്.

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ വിലകുറച്ച് നല്‍കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. സപ്ലൈകോ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തി പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിര്‍ത്താനുള്ള ശക്തമായ ഇടപെടലാണ് ഓണവിപണിയിലൂടെ ഉദ്ദേശിക്കുന്നത്.ഈ ഓണക്കാലത്ത് 300 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

10 ദിവസം ഓണവിപണി നീണ്ടു നില്‍ക്കുന്നതിനാല്‍ പൊതു വിപണിയില്‍ 10 മുതല്‍ 30 ശതമാനം വരെ വിലകുറക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാവുകയും ഏതാണ്ട് 200 കോടി രൂപയുടെ പരോക്ഷമായ വിലക്കുറവ് ഉണ്ടാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.ഓണച്ചന്തയില്‍ അരിയില്ല എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണ്.ഓണത്തിന് ഒരു കാരണവശാലും അരി മുടങ്ങില്ലെന്നും അതിനാവശ്യമായ അരി സംഭരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com