തുണിയില്‍ ബെല്‍റ്റുണ്ടാക്കി സ്വര്‍ണമിശ്രിതം കടത്തി; നെടുമ്പാശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th August 2019 11:46 PM |
Last Updated: 24th August 2019 11:46 PM | A+A A- |

നെടുമ്പാശേരി: വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്ന് സ്വര്‍ണ മിശ്രിതം പിടികൂടി. 910 ഗ്രാം സ്വര്‍ണ മിശ്രിതവും, 10 ഐഫോണും, പെര്‍ഫ്യൂമുമാണ് പിടികൂടിയത.
കോഴിക്കോട് മുട്ടന്‍ചേരി തല്ലച്ചേരി ഷാജര്‍ കമാലാണ് പിടിയിലായത്. തുണിയില്‍ ബെല്‍റ്റുണ്ടാക്കി അതില്‍ സ്വര്‍ണ മിശ്രിതം നിറച്ച് അരയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു. ബാഗേജില്‍ നിന്നാണ് ഐഫോണുകളും പെര്‍ഫ്യൂമും കണ്ടെടുത്തത്.
വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. കസ്റ്റംസ് കമ്മിഷറണേറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്. മിശ്രിതത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ച് എടുക്കാന്‍ കസ്റ്റംസ് ലാബിലേക്ക് അയച്ചു.