യുവതിയെ കനാലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം, പാതിവഴിയില്‍ അപ്രത്യക്ഷനായി ഭര്‍ത്താവ്; ബന്ധുവിന്റെ ക്വട്ടേഷനെന്ന് പ്രതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th August 2019 05:44 AM |
Last Updated: 24th August 2019 05:49 AM | A+A A- |
മുളങ്കുന്നത്തുകാവ്: ഭര്‍ത്താവിനൊപ്പം മടങ്ങുകയായിരുന്ന യുവതിയെ കനാലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തടപറമ്പില്‍ താമസിക്കുന്ന സാറ(32)നെയാണ് കൊല്ലാന്‍ ശ്രമം നടന്നത്. കോളിക്കുന്ന പുളിനാം പറമ്പില്‍ അനില്‍ കുമാറാണ് പിടിയിലായത്.
അത്താണിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി രണ്ട് വണ്ടികളിലായി മടങ്ങുകയായിരുന്നു സാറയും ഭര്‍ത്താവും. കാട്ടുപള്ളി കനാല്‍ പാലത്തിന് അടുത്ത് വെച്ച് അക്രമി യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും, കഴിത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു.
പിന്നാലെ യുവതിയെ കനാലിലേക്ക് തള്ളിയിടുകയും, വെള്ളത്തില്‍ മുട്ടി ശ്വാസം മുട്ടിക്കയുമായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. യുവതിയും ഭര്‍ത്താവും ഒരേ സമയമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇറങ്ങിയത് എങ്കിലും, ആക്രമണം നടക്കുന്നതിന് തൊട്ടു മുന്‍പ് ഭര്‍ത്താവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായും പറയുന്നു.
ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ അടുത്ത ബന്ധുവിന്റെ ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമിച്ചത് എന്നാണ് പ്രതി മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവും, പ്രതിയും ഒരേ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളാണ് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.