കാല്‍നടയാത്രക്കാരനെ കാർ ഇടിപ്പിച്ചു ബോണറ്റിൽ കയറ്റിയ ഡ്രൈവർ അറസ്റ്റിൽ 

കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
കാല്‍നടയാത്രക്കാരനെ കാർ ഇടിപ്പിച്ചു ബോണറ്റിൽ കയറ്റിയ ഡ്രൈവർ അറസ്റ്റിൽ 

കൊച്ചി: പട്ടാപ്പകല്‍ യുവാവിനെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി നഹാസാണ് പിടിയിലായത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

ഇടപ്പളളി-വൈറ്റില ദേശീയപാതയ്ക്ക് സമാന്തരമായ റോഡിലാണ് സംഭവം. ഇടപ്പള്ളി മരോട്ടിച്ചോടില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്ക് സര്‍വ്വീസ് റോഡിലൂടെ വന്ന സ്വിഫ്റ്റ് ഡിസയര്‍ ടാക്‌സി കാറാണ് കാല്‍നടയാത്രക്കാരനായ നിശാന്തിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ യുവാവുമായി 350 മീറ്ററോളം സഞ്ചരിച്ച കാര്‍, യുവാവിനെ റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിനിടെ, ടയറുകയറിയും വീഴ്ചയിലും ഗുരുതര പരിക്കുപറ്റിയ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

രണ്ടുകാലിനും നടുവിനും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 'ഞാനും എന്റെ കൂട്ടുകാരനും കൂടി ഓട്ടോറിക്ഷ ഇറങ്ങി ഭക്ഷണം കഴിക്കാന്‍ നടന്നുപോകവേയാണ് അപകടം. വലതുവശത്ത് കൂടി വന്ന കാര്‍ എന്നെ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണു.ഡ്രൈവറുമായി സംസാരിക്കാന്‍ അനുവദിക്കുന്നതിന് മുന്‍പ് എന്നെയും കൊണ്ട് കാര്‍ 350 മീറ്റര്‍ മുന്നോട്ടുപോയി.തുടര്‍ന്ന് അപ്രതീക്ഷിതമായി കാര്‍ ബ്രേക്കിട്ട് നിര്‍ത്തി. ഇതിന്റെ ആഘാതത്തില്‍  ഞാന്‍ റോഡില്‍ വീഴുകയും എന്റെ കാലില്‍ കൂടി ടയറുകയറിയിറങ്ങുകയും ചെയ്തു'- നിഷാന്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com