നേരിട്ടെത്തിയാലേ പണമെടുക്കാന്‍ കഴിയുള്ളു എന്ന ദുരിതം മാറുന്നു; ട്രഷറി അക്കൗണ്ടുകള്‍ക്ക് എടിഎം കാര്‍ഡ് വിതരണം ചെയ്യാന്‍ തീരുമാനം
By സമകാലികമലയാളം ഡെസ്‌ക് | Published: 25th August 2019 07:47 AM |
Last Updated: 25th August 2019 07:47 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ ട്രഷറി സേവിങ്‌സ് അക്കൗണ്ട് ഉടമകളായ എല്ലാവര്‍ക്കും എടിഎം കാര്‍ഡ് വിതരണം ചെയ്യാന്‍ ധനവകുപ്പ് ഉത്തരവിറക്കി. 11 ലക്ഷംപേര്‍ക്കാണ് നിലവില്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ടുള്ളത്. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് 2 മാസത്തിനുള്ളില്‍ എടിഎം കാര്‍ഡ് നല്‍കുക. ഇതോടെ ട്രഷറി ശാഖകളില്‍ നേരിട്ടെത്തിയാലേ പണമെടുക്കാന്‍ കഴിയൂ എന്ന തടസ്സം നീങ്ങി.
ജീവനക്കാരുടെ ശമ്പളം ട്രഷറിയില്‍ നിലനിര്‍ത്തുന്ന പരിഷ്‌കാരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് എടിഎം സൗകര്യം വരുന്നത്. ടിഎസ്ബി, ഫെഡറല്‍ ബാങ്ക് എന്നീ പേരുകള്‍ രേഖപ്പെടുത്തിയ കോ ബ്രാന്‍ഡഡ് കാര്‍ഡാണ് വിതരണം ചെയ്യുക. ബാങ്ക് എടിഎം കാര്‍ഡിലെ എല്ലാ സൗകര്യങ്ങളുമുണ്ടാകും. ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണമെടുക്കാം. ഫെഡറല്‍ ബാങ്കുമായി ഉടന്‍ കരാര്‍ ഒപ്പിടും.
11 ലക്ഷം ട്രഷറി സേവിങ് അക്കൗണ്ടുകളാണ് ഇപ്പോഴുള്ളത്. ഇതില്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കാര്‍ഡ് നല്‍കും. ശരാശരി എസ്ബി പലിശ 4% ആണ്; ജീവനക്കാരുടെ ട്രഷറി സേവിങ്‌സ് നിക്ഷേപത്തിന് 6% പലിശയും.