മഫ്‌ലര്‍ ചുറ്റിയിരിക്കുന്നവര്‍ സൂക്ഷിക്കുക; ബസില്‍ ഭീകരനുണ്ടെന്ന് യാത്രക്കാരന്‍, പിന്നാലെ പാഞ്ഞ് പൊലീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th August 2019 05:50 AM |
Last Updated: 25th August 2019 05:50 AM | A+A A- |

പാലാ: ബസില്‍ ഇരുന്നത് കഴുത്തില്‍ മഫ്‌ലര്‍ ചുറ്റി, യാത്രയ്ക്കിടെ ഫോണില്‍ പല വട്ടം സ്വരം താഴ്ത്തി സംസാരിച്ചു...ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരന്റെ ഫോണില്‍ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് വിളിയെത്തി. ബസില്‍ ഭീകരന്‍ യാത്ര ചെയ്യുന്നു...
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കോട്ടയം കിടങ്ങൂരാണ് സംഭവം. കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിലേക്കാണ് വിളിയെത്തുയത്. ഫോണ്‍കോള്‍ വന്നപാടെ പൊലീസ് ബസിന് പിന്നാലെ പാഞ്ഞു. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് പൊലീസ് ചെയ്‌സ് ചെയ്ത് പിടിച്ചു, ഭീകരനേയും പിടികൂടി...തണുപ്പില്‍ നിന്ന് രക്ഷതേടി മഫഌ ചുറ്റിയിരുന്ന യുവ എഞ്ചിനിയറായിരുന്നു ഇര...
ഭീകരനെന്ന് പറയുന്ന ആളുടെ കൃത്യമായ ലക്ഷണങ്ങള്‍ യാത്രക്കാരന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഈ സമയം ബസ് പാലാ കടന്നു പോയിരുന്നതിനാല്‍ കിടങ്ങൂര്‍ പൊലീസിന് ബസിന്റെ പിന്നാലെ പാഞ്ഞ് ഭീകരനെ പിടികൂടാന്‍ കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശം നല്‍കി.
കിടങ്ങൂര്‍ പൊലീസ് ബസ് നിര്‍ത്തിച്ച് ഭീകരനെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പിടികൂടി. വര്‍ക്കലയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായ ജോലി ചെയ്യുന്ന യുവവായിരുന്നു അത്. കട്ടപ്പനയിലെ സൈറ്റിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം മടങ്ങുകയായിരുന്നു.
വാഗമണ്ണില്‍ എത്തിയപ്പോള്‍ തണുപ്പ് തോന്നിയതോടെ കഴുത്തില്‍ മഫ്‌ലര്‍
ചുറ്റിയെന്നാണ് യുവാവ് പറയുന്നത്. ഭീകരന്‍ അല്ലെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് ഇയാളെ കിടങ്ങൂര്‍ ബസ് വേയില്‍ നിന്ന് ബസ് കയറ്റി വിട്ടു.