ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെക്കാനാവില്ല; തരൂരിനെതിരെ പൊട്ടിത്തെറിച്ച് ചെന്നിത്തല

ജനങ്ങള്‍ക്ക് അസ്വീകാര്യായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമാക്കുമെന്നും ചെന്നിത്തല
ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെക്കാനാവില്ല; തരൂരിനെതിരെ പൊട്ടിത്തെറിച്ച് ചെന്നിത്തല

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് എംപി ശശി  തരൂരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവയ്ക്കാനാകില്ല. ജനങ്ങള്‍ക്ക് അസ്വീകാര്യായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മോദി അനുകൂല പ്രസ്താവനയില്‍ മാപ്പുപറയില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയേണ്ടതില്ല. താന്‍ ഇത് 2014 മുതല്‍ പറയുന്ന കാര്യമാണെന്നും തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി.

'2014 ല്‍ പറഞ്ഞ കാര്യമാണ് താന്‍ വീണ്ടും ആവര്‍ത്തിച്ചത്. എല്ലാകാര്യത്തിലും അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ ജനങ്ങള്‍ നമ്മളെ ശ്രദ്ധിക്കുന്നത് നിര്‍ത്തും. എനിക്ക് ഇതില്‍ മാപ്പ് പറയേണ്ട ആവശ്യമില്ല. കാരണം ഞാന്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഒന്ന് രണ്ട് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മളതിനെ സ്വീകരിച്ചിട്ടില്ലെങ്കില്‍ ആരും നമ്മള്‍ പറയുന്നതിനെ പരിഗണിക്കില്ലയെന്നാണ്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്'മോദി ബി.ജെ.പിയെേുട മാത്രം പ്രധാനമന്ത്രിയല്ലെന്നും ശശി തരൂര്‍ കൂട്ടി ചേര്‍ത്തു.

മോദിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ അഭിഷേക് മനു സിങ്‌വിയും ഇതേ നിലാപാട് ആവര്‍ത്തിച്ചു. മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്' എന്നും 'വ്യക്താധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ്' അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നുമായിരുന്നു സിങ്വി പറഞ്ഞത്.മോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പരിഗണിക്കാതിരിക്കുന്നത് പ്രതിപക്ഷത്തെ സഹായിക്കില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com