കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട; മോദിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയില്‍ പോകാം; തരൂരിനോട് കെ മുരളീധരന്‍

മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും മുരളീധരന്‍
കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട; മോദിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയില്‍ പോകാം; തരൂരിനോട് കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ചെലവില്‍ ആരും മോദിയെ സ്തുതിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെയാണ് കെ മുരളീധരന്‍ തുറന്നടിച്ചത്. മോദിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശും മനു അഭിഷേക് സിങ്‌വിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ പഴയ നിലപാട് ശരിയായിരുന്നുവെന്ന വാദവുമായി ശശി തരൂരും രംഗത്തെത്തിയത്. മോദി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ആരുപറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ച വെക്കാനാകില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താല്‍ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മുതിര്‍ന്ന നേതാക്കളെല്ലാം മോദി സ്തുതി പാടി ബിജെപിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദംമുറുകുന്നുണ്ട്. നേരത്തെ മോദിക്ക് സ്തുതി പാടി കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മുന്‍ എംപിയും കണ്ണൂര്‍ രാഷ്ട്രീയത്തിലെ പ്രബലനുമായ എ പി അബ്ദുല്ലക്കുട്ടി ബിജെപിയില്‍ പോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com