'മരിച്ച സാക്ഷികളോട് ഹാജരാവാന്‍ സിബിഐ കോടതി'; അഭയ കേസില്‍ വിചാരണ നാളെ ആരംഭിക്കും

അഭയയുടെ പിതാവും, കേസിലെ രണ്ടാം സാക്ഷിയുമായ തോമസ് തിങ്കളാഴ്ച ഹാജരാവണം എന്നാണ് സമന്‍സ്. 2016 ജൂണില്‍ തോമസ് മരണമടഞ്ഞിരുന്നു
'മരിച്ച സാക്ഷികളോട് ഹാജരാവാന്‍ സിബിഐ കോടതി'; അഭയ കേസില്‍ വിചാരണ നാളെ ആരംഭിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ അഭയയുടെ മരിച്ചു പോയ പിതാവും, മാതാവും ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയച്ച് കോടതി. നാളെയാണ് വിചാരണ ആരംഭിക്കുക. 

മരിച്ചു പോയവരുടെ വിവരങ്ങള്‍ സിബിഐ പ്രത്യേക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നതാണ് ഗുരുതര വീഴ്ചയ്ക്ക് കാരണമായത്. അഭയയുടെ പിതാവും, കേസിലെ രണ്ടാം സാക്ഷിയുമായ തോമസ് തിങ്കളാഴ്ച ഹാജരാവണം എന്നാണ് സമന്‍സ്. 2016 ജൂണില്‍ തോമസ് മരണമടഞ്ഞിരുന്നു. 

2015ല്‍ മരിച്ച അഭയയുടെ മാതാവ് ലീലാമ്മ, ദൃക്‌സാക്ഷി 2014ല്‍ മരിച്ച ചെല്ലമ്മ ദാസ്, മരിച്ച ഇടവക വികാരി ഫാ. തോമസ് ചാഴിക്കാടന്‍, കാലം ചെയ്ത ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി, ഈയിടെ മരിച്ച ഫോറന്‍സിക് സര്‍ജന്‍ ഡോ ഉമാദത്തന്‍ എന്നിവര്‍ക്കും ഹാജരാവാന്‍ നിര്‍ദേശിച്ച് കോടതി സമന്‍സ് അയച്ചു. 

അഭയ മരിച്ച് 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരാണ് വിചാരണ നേരിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com