സീരിയലിനിടെ ഭര്‍ത്താവ് ഭക്ഷണം ചോദിച്ചു; ഭാര്യ വെട്ടിവീഴ്ത്തി

സീരിയല്‍ കാണുന്നതിനിടെ ഭക്ഷണം ചോദിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിവീഴ്ത്തി. കോട്ടയം കുമരകത്താണ് സംഭവം
സീരിയലിനിടെ ഭര്‍ത്താവ് ഭക്ഷണം ചോദിച്ചു; ഭാര്യ വെട്ടിവീഴ്ത്തി

കോട്ടയം: സീരിയല്‍ കാണുന്നതിനിടെ ഭക്ഷണം ചോദിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിവീഴ്ത്തി. കോട്ടയം കുമരകത്താണ് സംഭവം. മണര്‍ക്കാട് സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതി സീരിയല്‍ കാണുന്നതുമായി മദ്യപിച്ചെത്തി അഭിലാഷ് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭാര്യ ഇയാളെ കണ്ടഭാവം നടിക്കാതെ സീരിയല്‍ കാണുകയായിരുന്നു. ഒടുവില്‍ അഭിലാഷ് ഭാര്യയോട് കയര്‍ത്ത് സംസാരിക്കുകയും വാക്കേറ്റം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.

ഭാര്യയുടെ അച്ഛനും അമ്മയും ഇവരുടെ വഴക്കില്‍ ഇടപ്പെട്ടതോടെ സംഭവം കൂട്ടത്തല്ലായി. ഇതിനിടെ കത്തി കൈയില്‍ കിട്ടിയെ ഭാര്യ അഭിലാഷിനെ വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭാര്യയേയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അഭിലാഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്ക് കൂടുന്നത് പതിവാണെന്ന് പോലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com