യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ; കുട്ടി വീടിന് മുന്നിലെ കാറിനുള്ളില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th August 2019 11:14 AM |
Last Updated: 26th August 2019 11:14 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടലുവിള സ്വദേശി ദേവികയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അമരവിളയില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തുന്നത്.
നിലവിളിയും ബഹളങ്ങളും കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇവരുടെ കുട്ടിയെ കണ്ടെത്തി. ദേവിക സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഭര്‍ത്താവ് ശ്രീജിത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇവരുടെ അഞ്ചുവയസുള്ള കുട്ടിയെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ സുരക്ഷിതനായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമരവിളയില്‍ കുറച്ചുനാളുകളായി ഇവര്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.