തരൂരിനെതിരെ സോണിയക്ക് ടിഎന്‍ പ്രതാപന്റെ കത്ത്; മോദി സ്തുതി അസംബന്ധം

മോദിയെ പ്രശംസിക്കണമെന്ന് തരൂര്‍ ഉള്‍പ്പടെ പറയുന്ന കാര്യം അസംബന്ധമാണെന്നും ഇത്തരത്തില്‍ പ്രശംസ തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുമെന്നും ടിഎന്‍ പ്രതാപന്‍
തരൂരിനെതിരെ സോണിയക്ക് ടിഎന്‍ പ്രതാപന്റെ കത്ത്; മോദി സ്തുതി അസംബന്ധം

തൃശൂര്‍: നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ സോണിയ ഗാന്ധിക്ക് പരാതി. അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ കത്തയച്ചു. മോദിയെ പ്രശംസിക്കണമെന്ന് തരൂര്‍ ഉള്‍പ്പടെ പറയുന്ന കാര്യം അസംബന്ധമാണെന്നും ഇത്തരത്തില്‍ പ്രശംസ തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുമെന്നും ടിഎന്‍ പ്രതാപന്‍ കത്തില്‍ പറയുന്നു. 

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ കെ. മുരളീധരനും ശക്തമായി രംഗത്തെത്തി . ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളി പറഞ്ഞു. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോകാം. തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ തിരുവനന്തപുരത്ത് പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമര്‍ശം ശരിവച്ച് എംപിമാരായ ശശി തരൂരും അഭിഷേക് സിങ്‌വിയും രംഗത്തെത്തിയതാണ് വാക്‌പോരിനു തുടക്കമിട്ടത്. ജയറാമിനെ എതിര്‍ത്തും നേതാക്കള്‍ രംഗത്തുവന്നതോടെ വിഷയം പാര്‍ട്ടിക്കു കല്ലുകടിയായിരിക്കുകയാണ്.

മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നതു ഗുണം ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ ഭരണമാതൃക പൂര്‍ണമായും മോശമല്ലെന്നും കഴിഞ്ഞ ദിവസം പുസ്തകപ്രകാശന ചടങ്ങില്‍ ജയറാം രമേശ് നടത്തിയ പരാമര്‍ശമാണു വിവാദമായത്. പാചകവാതക വിതരണ പദ്ധതി മോദി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയതിലേക്കും അദ്ദേഹം വിരല്‍ചൂണ്ടി. 

പരാമര്‍ശത്തില്‍ നിന്നു കോണ്‍ഗ്രസ് അകലം പാലിച്ചപ്പോള്‍ അതിനെ അനുകൂലിച്ച് തരൂരും സിങ!്‌വിയും ട്വിറ്ററില്‍ കുറിപ്പിട്ടു. ജയറാം രമേശ് എന്ന ഹാഷ്ടാഗ് കൂടി ട്വീറ്റില്‍ ചേര്‍ത്ത സിങ്!വി, ജയറാമിനുള്ള പൂര്‍ണ പിന്തുണ വ്യക്തമാക്കി. എന്നാല്‍, നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കുള്ള പ്രതികരണം അവരോടു തന്നെ ചോദിക്കണമെന്നും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുന്നതിനു വഴിയൊരുക്കിയ സര്‍ക്കാരാണു നിലവിലുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി.

മോദിയെ ദുഷ്ടനായി എപ്പോഴും ചിത്രീകരിക്കുന്നതു തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വ്യക്തിയെ നോക്കിയല്ല, വിഷയത്തിന്റെ അടിസ്ഥാനത്തിലാവണം അവയെ വിലയിരുത്തേണ്ടത്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളിലൊന്നാണ് ഉജ്വല പദ്ധതി എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com