വീട് മുങ്ങി വിനീത് ക്യാമ്പില്‍ എത്തി, കാക്കി അണിഞ്ഞ് സൂര്യയും; ദുരിതാശ്വാസ ക്യാമ്പിലെ പ്രണയത്തിന് സാഫല്യം

ആ കണ്ടുമുട്ടലിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സൂര്യയെ തന്റെ ജീവിതസഖിയാക്കിയിരിക്കുകയാണ് വിനീത്
വീട് മുങ്ങി വിനീത് ക്യാമ്പില്‍ എത്തി, കാക്കി അണിഞ്ഞ് സൂര്യയും; ദുരിതാശ്വാസ ക്യാമ്പിലെ പ്രണയത്തിന് സാഫല്യം

ആലുവ; കഴിഞ്ഞ വര്‍ഷം ഇതേസമയത്താണ് വിനീതും സൂര്യയും കണ്ടുമുട്ടിയത്. മഹാപ്രളയത്തില്‍ വീടു മുങ്ങി വീട്ടുകാര്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയതായിരുന്നു വിനീത്. അതേ ക്യാമ്പില്‍ എആര്‍ ക്യാമ്പില്‍ നിന്ന് സേവന ദൗത്യവുമായാണ് സൂര്യ എത്തിയത്. ആ കണ്ടുമുട്ടലിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സൂര്യയെ തന്റെ ജീവിതസഖിയാക്കിയിരിക്കുകയാണ് വിനീത്. 

ആലുവ അശോകപുരം കാരിക്കോളില്‍ സോമന്റെയും വിനോദിനിയുടേയും മകന്‍ വിനീതും പാലക്കാട് ചന്ദ്രനഗറില്‍ രാജന്റേയും സുലോചനയുടേയും മകള്‍ സൂര്യയുടേയും ക്യാമ്പിലെ പ്രണയമാണ് പൂവണിഞ്ഞത്. കഴിഞ്ഞ വര്‍ഷം അശോകപുരം സെന്റ് ഫ്രാന്‍സിസ് ഡി അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിനീത് ക്യാമ്പില്‍ എത്തിയത്. ഒരു ദിവസത്തിന് ശേഷം രക്ഷിതാക്കള്‍ ബന്ധുവിന്റെ വീട്ടിലേക്ക് മാറിയെങ്കിലും വിനീത് സേവന പ്രവര്‍ത്തനങ്ങളുമായി ക്യാമ്പില്‍ തുടര്‍ന്നു. ഈ സമയത്താണ് ഇതേ ക്യാമ്പിലേക്ക് സൂര്യയും എത്തുന്നത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം

കഴിഞ്ഞ ദിവസമാണ് അശോകപുരം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായത്. കൊച്ചിയില്‍ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ അധ്യാപകനാണ് വിനീത്. പാലക്കാട് എആര്‍ ക്യാമ്പില്‍ സിപിഒ ആണ് സൂര്യ. നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നതിന് അന്‍വര്‍ സാദത്ത് എംഎല്‍എയും ജനപ്രതിനിധികളും എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com