മദ്യപിച്ചു വഴക്കിട്ടു?;ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു; കയററ്റ് മൃതദേഹം താഴെ
By സമകാലികമലയാളം ഡെസ്‌ക് | Published: 27th August 2019 02:53 PM |
Last Updated: 27th August 2019 02:53 PM | A+A A- |

ഇടുക്കി: തോപ്രാംകുടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടത്. സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കും എന്നാണ് നാട്ടുകാരുടെ നിഗമനം. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
കൂലിപ്പണിക്കാരിയായ മിനിയെ രാവിലെ പണിക്ക് പോകാന്‍ വിളിച്ചിട്ടും കാണാതെ വന്നതോടുകൂടി നാട്ടുകാര്‍ മുരിക്കാശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് മിനിയെ കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്ന തറയില്‍ കഴുത്തിന് വെട്ടേറ്റും, ഷാജിയെ കഴുത്തില്‍ കേബിള്‍ കുരുങ്ങിയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷാജി തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു.
തുങ്ങിയതിനിടയില്‍ കേബിള്‍ പൊട്ടിയാകാം തറയില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. ഷാജി സ്ഥിരം മദ്യപിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറയുന്നു.