ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ റേഷനില്ലെന്ന് കേന്ദ്രം; കിട്ടാന്‍ ചെയ്യേണ്ടത് ഇപ്രകാരം 

റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30നുശേഷം റേഷന്‍ ഉല്‍പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ റേഷനില്ലെന്ന് കേന്ദ്രം; കിട്ടാന്‍ ചെയ്യേണ്ടത് ഇപ്രകാരം 

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30നുശേഷം റേഷന്‍ ഉല്‍പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമയും അതിലെ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം. കേരളത്തില്‍ 99% റേഷന്‍ കാര്‍ഡ് ഉടമകളും 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്.

ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ കിട്ടില്ലെങ്കിലും കാര്‍ഡിലെ അവരുടെ പേരു നീക്കം ചെയ്യില്ല. 2016ല്‍ ഭക്ഷ്യഭദ്രത നിയമം ബാധകമാക്കിയപ്പോള്‍ മുതല്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉണ്ട്. ഭക്ഷ്യധാന്യങ്ങള്‍ യഥാര്‍ഥ അവകാശിക്കു ലഭിക്കുന്നെന്ന് ഉറപ്പാക്കാനാണിത്.

ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടയില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാം.ആധാര്‍ നമ്പരും ഫോണ്‍ നമ്പരും ചേര്‍ക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളില്‍ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കുക. ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്താല്‍ റേഷന്‍ വിഹിതത്തെക്കുറിച്ച് എസ്എംഎസ് ലഭിക്കും.

www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്യാം. കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322155.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com