എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം 7000 മാത്രം; പാലായില്‍ പോരിനൊരുങ്ങി ബിജെപി

പൊതു സ്വതന്ത്ര്യനെ മത്സരിപ്പിക്കണം എന്നാണ് പി.സി ജോര്‍ജ് എംല്‍എയുടെ ആവശ്യം
എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം 7000 മാത്രം; പാലായില്‍ പോരിനൊരുങ്ങി ബിജെപി

കോട്ടയം; പാല നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയ്ക്കായി ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിച്ചേക്കും. പൊതു സ്വതന്ത്ര്യനെ മത്സരിപ്പിക്കണം എന്നാണ് പി.സി ജോര്‍ജ് എംല്‍എയുടെ ആവശ്യം. എന്നാല്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി തന്നെ മത്സരിക്കാനാണ് സാധ്യത. 2016 ലെ തെരഞ്ഞെടുപ്പിലും ഹരി തന്നെയാണ് എന്‍ഡിഎയ്ക്കായി മത്സരിച്ചത്. 

സീറ്റിനു വേണ്ടി പിസി തോമസും പിസി ജോര്‍ജ്ജും ചരടുവലികള്‍ നടത്തുന്നുണ്ട്.  പാലായില്‍ വിജയിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസുകാരന്‍ തന്നെ മത്സരിക്കണം എന്നാണ് ഇരുവരും പറയുന്നത്. ഇത്തവണ സീറ്റ് വിട്ട് നല്‍കേണ്ടതില്ല എന്നു തന്നെയാണ് ബിജെപി ജില്ലാ ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ച് തെരഞ്ഞെടുപ്പിനുള്ള പ്രഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

2016 എന്‍ ഹരി മത്സരിച്ചപ്പോള്‍ എന്‍ഡിഎയുടെ വോട്ട് 24,821 ആയി ഉയര്‍ന്നിരുന്നു. പാലാ മണ്ഡലത്തിന്റെ ഭാഗമായ രാമുപുരം, തലപ്പാലം, എലിക്കുളം പഞ്ചായത്തുകളില്‍ ബിജെപിയ്ക്ക് നല്ല സ്വാധീനമുണ്ട്. പോരാത്തതിന് പിസി ജോര്‍ജ്ജിന് സ്വാധീനമുള്ള പൂഞ്ഞാറിന്റെ ഭാഗമായ പഞ്ചായത്തുകളും മണ്ഡലത്തിലുണ്ട്. 

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ പിസി തോമസിന് 26,000ത്തിലേറെ വോട്ടാണ് പാലായില്‍ ലഭിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂവായിരത്തോളം വോട്ടാണ് വര്‍ധിച്ചത്. ഇടത് മുന്നണിയും എന്‍ഡിഎയും തമ്മില്‍ പാലായിലുണ്ടായ അന്തരം കേവലം 7000 വോട്ടിന്റേത് മാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com