പത്ത് രൂപ നികുതിയടക്കാന്‍ 20 രൂപ അക്ഷയ കേന്ദ്രത്തില്‍ ഫീസ്: വിമര്‍ശിച്ച് വി എസ് 

സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ധാരണക്കപ്പുറം, ഈ വിഷയത്തില്‍ താന്‍ വിദഗ്ധനല്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു
പത്ത് രൂപ നികുതിയടക്കാന്‍ 20 രൂപ അക്ഷയ കേന്ദ്രത്തില്‍ ഫീസ്: വിമര്‍ശിച്ച് വി എസ് 

തിരുവനന്തപുരം: വില്ലേജ് ഓഫീസില്‍ പോയി പത്ത് രൂപ നികുതി അടക്കാന്‍ കഴിയുമായിരുന്ന സ്ഥാനത്ത്, 20 രൂപ അക്ഷയ കേന്ദ്രത്തില്‍ ഫീസ് നല്‍കേണ്ടി വരുന്നത് പരിശോധിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി, എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഇ- ഗവേണന്‍സിന്റെ ചെലവില്‍ മറ്റ് ചില അജണ്ടകള്‍കൂടി നടപ്പാക്കുന്നതിന് തുല്യമാണെന്നും വി എസ് പറഞ്ഞു. മികച്ച ഭരണത്തിന് ഇ- ഗവേണന്‍സ് വിഷയത്തില്‍ ഭരണപരിഷ്‌കാര കമീഷന്റെ ആഭിമുഖ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്ത് സേവനം നല്‍കാന്‍ ഓലയും എഴുത്താണിയും പോര. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രായോഗികമായും പ്രയോജനപ്പെടുത്തിയേ തീരൂ. പ്രായോഗികതയില്‍ ഊന്നിയുളള സമീപനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ധാരണക്കപ്പുറം, ഈ വിഷയത്തില്‍ താന്‍ വിദഗ്ധനല്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com