പ്രളയദുരിതാശ്വസം: 10,000രൂപ വിതരണം ഈയാഴ്ച മുതല്‍, സെപ്റ്റംബര്‍ ഏഴിന് മുമ്പ് പൂര്‍ത്തിയാക്കുക ലക്ഷ്യം

പ്രളയബാധിതര്‍ക്കായുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായം ഈയാഴ്ച വിതരണം ചെയ്തു തുടങ്ങുമെന്ന് റവന്യു സെക്രട്ടറി വി വേണു അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായം ഈയാഴ്ച വിതരണം ചെയ്തു തുടങ്ങുമെന്ന് റവന്യു സെക്രട്ടറി വി വേണു അറിയിച്ചു. എല്ലാ ജില്ലകളിലും കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. ബാങ്ക് വിവരങ്ങള്‍ ശേഖരിച്ച് വിതരണം വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം. അടുത്ത മാസം ഏഴിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാന്‍ ആരും അപേക്ഷ നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ല. റവന്യൂപഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വേ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക. പോസ്റ്റില്‍ പറയുന്നു.

ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പടാതെ പോയാല്‍ അവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. വെള്ളപ്പേപ്പറില്‍ അപേക്ഷ എഴുതി നല്‍കുകയേ വേണ്ടൂ, തഹസില്‍ദാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ക്ലെയിം അതാത് പഞ്ചായത്ത് വാര്‍ഡിലെ സര്‍വേ ടീമിന് നല്‍കും. അവര്‍ സര്‍വ്വെ നടത്തിയ ശേഷമാകും തീരുമാനമെടുക്കുക. സപ്തംബര്‍ ഏഴിനകം അടിയന്തര ധനസഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനകളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com