പ്രളയദുരിതാശ്വാസത്തിന് കുറിക്കല്യാണവുമായി ഡിവൈഎഫ്‌ഐ

പ്രളയദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണത്തിന് ഡിവൈഎഫ്‌ഐയുടെ കുറിക്കല്യാണം
പ്രളയദുരിതാശ്വാസത്തിന് കുറിക്കല്യാണവുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: പ്രളയദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണത്തിന് ഡിവൈഎഫ്‌ഐയുടെ കുറിക്കല്യാണം. ഡിവൈഎഫ്‌ഐ രാമനാട്ടുകര മേഖല കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ധനസമാഹരണത്തിന് കുറിക്കല്യാണം( പണംപയറ്റ്) സംഘടിപ്പിക്കുന്നത്.

28ന് ബുധനാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ രാമനാട്ടുകര സുരഭി കോര്‍ണറില്‍ വച്ചാണ് കുറിക്കല്യാണം.പരിപാടിയിലേക്ക് എല്ലാ നാട്ടുകാരെയും സുഹൃത്തുക്കളെയും ക്ഷണിച്ചുകൊണ്ടുളള കത്തും നല്‍കുന്നുണ്ട്. കുറിക്കല്യാണത്തിന്റെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത് നിര്‍വഹിക്കും. ഇതൊടൊപ്പം ചായസല്‍ക്കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com