ആവേശം അണപൊട്ടി...; രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് പ്രവര്‍ത്തകന്‍, ഹൃദ്യം (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th August 2019 03:16 PM |
Last Updated: 28th August 2019 03:16 PM | A+A A- |
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ നേരിട്ടുകാണുന്നതിനുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സന്ദര്‍ശനം നടത്തി ദുരിതം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് വയനാട്ടിലെ എംപി കൂടിയായ
രാഹുല്‍ ഗാന്ധി. ഇതിനിടെ ഒരു പ്രവര്‍ത്തകന്‍ രാഹുലിനെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
കാറിലിരുന്ന് പ്രവര്‍ത്തകര്‍ക്ക് കൈ കൊടുക്കവെയാണ് അപ്രതീക്ഷിതമായി ഒരാള്‍ രാഹുലിന്റെ കവിളില്‍ ചുംബിച്ചത്. ഒരു ഭാവവൃത്യാസവുമില്ലാതെ ചിരിച്ച് കൊണ്ട് പ്രവര്‍ത്തകരുടെ സ്‌നേഹപ്രകടനത്തെ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
#WATCH A man kisses Congress MP Rahul Gandhi during his visit to Wayanad in Kerala. pic.twitter.com/9WQxWQrjV8
— ANI (@ANI) August 28, 2019
കഴിഞ്ഞദിവസം അപ്രതീക്ഷിതമായി വാഹനം നിര്‍ത്തി വഴിയില്‍ കാത്തുനിന്ന കുട്ടികളുടെ കയ്യില്‍ നിന്ന് പൂക്കള്‍ സ്വീകരിച്ചും രാഹുല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.കുട്ടികളെ ചേര്‍ത്തുനിര്‍ത്തിയും അവര്‍ക്കൊപ്പം ഫോട്ടോയ്്ക്ക് പോസ് ചെയ്തും കുഞ്ഞുങ്ങളുടെ സ്‌നേഹപ്രകടനത്തില്‍ രാഹുല്‍ പങ്കാളിയായതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ത്രിദിന സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി വയനാട് എത്തിയിരിക്കുന്നത്.