ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്?; വിലയ്ക്ക് വാങ്ങാം കോണ്‍ഗ്രസിനെ: തരൂരിന്റെ മോദി സ്തുതിയില്‍ കടന്നാക്രമിച്ച് എഎ റഹീം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th August 2019 05:42 AM |
Last Updated: 28th August 2019 05:42 AM | A+A A- |

ശശി തരൂര്‍ എംപിയുടെ മോദി സ്തുതിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന് ശ്രീ മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തരൂരിന്റെ മോദി സ്തുതിയില്‍ കോണ്‍ഗ്രസിനകത്തു തന്നെ രൂക്ഷ പ്രതികരണങ്ങള്‍ ഉയരുകയും കെപിസിസി വിശദീകരണം ചോദിക്കുയും ചെയ്ത സന്ദര്‍ഭത്തിലാണ് കടന്നാക്രമണവുമായി ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരിക്കുന്നത്.
എഎ റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
'അവസര സേവകര്‍' ഇനിയെത്രയുണ്ട്?
താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്?
ശ്രീ മുല്ലപ്പള്ളി വ്യക്തമാക്കണം.
മോദിസ്തുതി കാരണമാണ് അന്നൊരിക്കല്‍ അബ്ദുള്ളക്കുട്ടിയെ സിപിഐ(എം) ആട്ടിപ്പുറത്താക്കിയത്.
അടുത്ത നിമിഷം, താലവുമായി ചെന്ന് സ്വീകരിച്ചത് താങ്കളുള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളാണ്.
ശ്രീ ശശിതരൂര്‍ രാജ്യത്തെ, കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവാണ്. പ്രധാനമന്ത്രി മുതല്‍ എ ഐ സി സി അധ്യക്ഷ പദവിയ്ക്ക് വരെ അനുയോജ്യനാണ് തരൂര്‍ എന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്!!.
പാര്‍ലമെന്റിലും വിവിധ നിയമസഭകളിലും നോക്കൂ, പ്രദേശ് കോണ്‍ഗ്രസ്സ് അധ്യക്ഷരായിരുന്നവര്‍ മുതല്‍ മുഖ്യമന്ത്രിയും ഗവര്ണരുമായിരുന്നവര്‍ വരെ ഇന്ന് മോഡിയ്ക്ക് ജയ് വിളിച്ചു നില്‍പ്പുണ്ട്.
വിലയ്ക്ക് വാങ്ങാന്‍ കഴിയുന്ന അവസര സേവകരാല്‍ നിറഞ്ഞിരിക്കുന്നു കോണ്‍ഗ്രസ്സ്.
ഭരണഘടന അപകടത്തിലാണ്.രാജ്യം അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയില്‍, ഓരോ നിമിഷവും നഷ്ടപ്പെടുന്ന തൊഴിലിന്റെ കണക്കാണ് പുറത്തു വരുന്നത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും നിങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് വോട്ട് ചെയ്ത ജനങ്ങളോട് ഇനിയെങ്കിലും കോണ്‍ഗ്രസ്സ് തുറന്നു പറയണം,
ഇനിയെത്ര 'അവസര സേവകര്‍'