ഇവിടെ അവര്‍ക്ക് ഭരണമില്ല; അതുകൊണ്ടാണ് അവഗണിക്കുന്നത്; കേന്ദ്രത്തിനെതിരെ രാഹുല്‍ ( വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 28th August 2019 05:57 AM |
Last Updated: 28th August 2019 05:57 AM | A+A A- |
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പക്ഷപാതിത്വം കാണിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഏറ്റവുമധികം ദുരിതം നേരിട്ട വയനാട്ടില്‍ സന്ദര്‍ശനം തുടരുന്നതിനിടെ, മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
വയനാട്ടില്‍ സംഭവിച്ചത് ദുരന്തമാണ്. ഏറെ വൈകാരികമായാണ് വയനാട്ടിലെ ജനങ്ങള്‍ പ്രതികരിച്ചത്. നഷ്ടപരിഹാരമാണ് ഇപ്പോള്‍ ഇവിടത്തെ മുഖ്യ പ്രശ്‌നം. ഇവിടത്തെ ജനങ്ങളില്‍ നിരവധിപ്പേര്‍ക്ക് വീടുകളും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചില ചട്ടങ്ങളുണ്ട്. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പക്ഷപാതിത്വം കാണിക്കുകയാണ്. ഇവിടെ ഭരണം നടത്തുന്നത് അവരല്ല. അതുകൊണ്ടുതന്നെ ദുരിതത്തില്‍ കഴിയുന്നവരെ അവര്‍ അവഗണിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മൂന്നുദിവസമാണ് രാഹുല്‍ വയനാടിനായി മാറ്റിവച്ചിരിക്കുന്നത്.
#WATCH Wayanad MP Rahul Gandhi in his constituency on #KeralaFloods2019: It's been a tragedy. Ppl of Wayanad have reacted with a great spirit. Main issue here is compensation. Ppl have lost their farms&homes. Centre has a bias, where they are not in power, they don't really care. pic.twitter.com/wCuSAJqzdr
— ANI (@ANI) August 27, 2019