ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് മര്‍ദിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th August 2019 12:18 AM |
Last Updated: 28th August 2019 12:18 AM | A+A A- |

കൊല്ലം: മയ്യനാട് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ച ശേഷം സ്വര്‍ണവും പണവും കവര്‍ന്നു. ആക്രമണത്തില്‍ തലയ്ക്കും മുഖത്തിനും പരുക്കേറ്റ ചന്തമുക്ക് സ്വദേശി ലീല സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ലീലയെ മോഷ്ടാവ് കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. ഞെട്ടിയുണര്‍ന്ന വൃദ്ധയോട് കൈവശമുള്ള ആഭരണങ്ങളും പണവും ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് വീണ്ടും മര്‍ദിച്ചു.
ആറു പവന്‍ സ്വര്‍ണവും ഇരുപത്തിഅയ്യായിരം രൂപയും നഷ്ടമായി. വിരലടയാള വിദഗ്ധരും ഡോക് സ്‌ക്വാഡും പരിശോധന നടത്തി. വീടിന്റെ വാതില്‍ തുറന്ന് കിടന്നിരുന്ന സമയത്ത് മോഷ്ടാവ് അകത്തു കയറി ഒളിച്ചിരുന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.