റോഡിലെ നിയമലംഘനത്തിന് ഇനി വലിയ വില കൊടുക്കണം; സെപ്റ്റംബർ ഒന്ന് മുതൽ വൻ പിഴ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th August 2019 07:42 AM |
Last Updated: 28th August 2019 07:42 AM | A+A A- |

തിരുവനന്തപുരം: റോഡിൽ നിയമം ലംഘിക്കുന്നവർക്ക് വൻ തുക പിഴയീടാക്കാനുള്ള പുതിയ ഭേദഗതി സെപ്റ്റംബർ ഒന്നിനു നിലവിൽ വരും. നേരത്തേ നടന്ന നിയമലംഘനങ്ങൾക്ക് പിഴശിക്ഷ തീരുമാനിക്കുന്നതു സെപ്റ്റംബർ ഒന്നിനു ശേഷമാണെങ്കിൽ വർധന ബാധകമാകും. ഇതിനു മുന്നോടിയായി ‘ട്രാഫിക് നിയമങ്ങൾ പാലിക്കൂ, നിങ്ങളുടെ കാശു ലാഭിക്കൂ’ എന്ന ബോധവത്കരണ പരിപാടിയുമായി മോട്ടർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും രംഗത്തെത്തി.
പുതുക്കിയ പിഴതുക അനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചാൽ 2000മുതൽ 10,000 വരെയാണ് പിഴ. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ധരിക്കാത്തതിന് 1000രൂപ പിഴയടയ്ക്കേണ്ടിവരും. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5000 രൂപയും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാസ് 10,000രൂപയുമാണ് പിഴ.
മത്സരയോട്ടം (5000), ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ (2000), അപകടകരമായ ഡ്രൈവിങ് (1000– 5000), ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ (25,000– 1 ലക്ഷം), വാഹനത്തിന് പെർമിറ്റ് ഇല്ലെങ്കിൽ (5000– 10,000) എന്നിങ്ങനെയാണ് പിഴ