കശ്മീരിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻമാറണം; കൊല്ലം കളക്ടറിലേക്ക് പാക്കിസ്ഥാനിൽ നിന്ന് ഭീഷണി സന്ദേശം?; അന്വേഷണം തുടങ്ങി

പ്രധാനമന്ത്രി, ഹെഡ്​ ക്വാർട്ടേഴ്​സ്​, ബിജെപി, ആർഎസ്​എസ്​ നേതാക്കൾ എന്നിവർക്കെതിരെയാണ്​ സന്ദേശത്തിലെ ഭീഷണി
കശ്മീരിൽ നിന്ന് ഇന്ത്യൻ സൈന്യം പിൻമാറണം; കൊല്ലം കളക്ടറിലേക്ക് പാക്കിസ്ഥാനിൽ നിന്ന് ഭീഷണി സന്ദേശം?; അന്വേഷണം തുടങ്ങി

കൊല്ലം: കലക്​ടറേറ്റിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്​സാപ്​ നമ്പരിലേക്ക്​ പാകിസ്ഥാനിൽ നിന്നെന്ന്​ സംശയിക്കുന്ന ഭീഷണി സ​ന്ദേശം. കാശ്​മീരിൽ നിന്ന്​ ഇന്ത്യൻ സൈന്യം പിന്മാറണമെന്നാവശ്യപ്പെട്ടാണ്​ സന്ദേശമയച്ചിട്ടുള്ളത്​. പ്രധാനമന്ത്രി, ഹെഡ്​ ക്വാർട്ടേഴ്​സ്​, ബി​ജെപി, ആർ.എസ്​എസ്​ നേതാക്കൾ എന്നിവർക്കെതിരെയാണ്​ സന്ദേശത്തിലെ ഭീഷണി.

ഹിന്ദിവാക്കുകൾ ഇംഗ്ലീഷിൽ ​ൈടപ്പ്​ ചെയ്​ത ടെക്​സ്​റ്റ്​ മെസേജി​ന്റെ രൂപത്തിൽ ചൊവ്വാഴ്​ച രാത്രി 10.12 നാണ്​ സംഭവം ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരു​െ ശ്രദ്ധയിൽ പെട്ടത്​. സംഭവത്തിൽ ഭീഷണി, ​െഎ.ടി ആക്​ട്​ എന്നിവ പ്രകാരം കൊല്ലം വെസ്​റ്റ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. പ്ലസ്​ ഒമ്പത്,രണ്ട്​ വെച്ച്​ തുടങ്ങുന്ന നമ്പരായതിനാൽ പാകിസ്ഥാനിൽ നിന്നായിരിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷനൺ ​വേണമെന്നും പൊലീസ്​ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com