പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ പടയൊരുക്കം, എല്‍ഡിഎഫ് യോഗം ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും
പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പനെതിരെ എന്‍സിപിയില്‍ പടയൊരുക്കം, എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. പാലാ സീറ്റ് എന്‍സിപിക്ക് ആയതിനാല്‍ മുന്നണി യോഗത്തിന് മുമ്പ് പാര്‍ട്ടി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. 

മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനമാകും യോഗത്തിലുണ്ടാവുക. വൈകുന്നേരമാണ് ഇടത് മുന്നണി യോഗം ചേരുന്നത്. ഇതിന് ശേഷമാകും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. 

അതേസമയം, മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് എന്‍സിപിയില്‍ ഒരു വിഭാഗം രംഗത്തെത്തി. ഇനി പാലായില്‍ നിന്ന് മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നുവെന്നും നിരവധി സാമ്പത്തിക ക്രമക്കേട് കേസുകള്‍ കാപ്പന് എതിരെ ഉണ്ടെന്നും ആരോപിച്ച് ഒരുവിഭാഗം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തയച്ചു.

മാണി സി കാപ്പന്‍ ഇടതുമുന്നണി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് എതിരെ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്ത ശേഷം പാര്‍ട്ടിയോട് ഐലോച്ചിക്കാതെ പിന്‍വലിച്ചുവെന്നും കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com