ബിവറേജില്‍ നിന്ന് മദ്യം വാങ്ങി ഫ്രൂട്ടി കുപ്പികളിലാക്കി വീട്ടിലിരുന്നു വിറ്റു; സുഹൃത്തുക്കള്‍ പിടിയില്‍

വീടിനുള്ളില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ സുഹൃത്തുക്കള്‍ പിടിയില്‍
ബിവറേജില്‍ നിന്ന് മദ്യം വാങ്ങി ഫ്രൂട്ടി കുപ്പികളിലാക്കി വീട്ടിലിരുന്നു വിറ്റു; സുഹൃത്തുക്കള്‍ പിടിയില്‍

കൊല്ലം: വീടിനുള്ളില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ സുഹൃത്തുക്കള്‍ പിടിയില്‍. കരീപ്ര സ്വദേശികളായ സുബ്രു എന്ന് വിളിക്കുന്ന സുബ്രമണ്യന്‍, മധു എന്നിവരാണ് എഴുകോണ്‍ പൊലീസിന്റെ പിടിയിലായത്.

ബിവറേജസ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം  ഫ്രൂട്ടി മറ്റു സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിലും നിറച്ച് ആവശ്യക്കാര്‍ക്ക് വലിയ വിലക്ക് വില്പന നടത്തി വരികയായിരുന്നു.

പ്രതികളുടെ വീട്ടില്‍ നിന്നും ചെറിയ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളില്‍ നിറച്ച മദ്യവും കണ്ടെടുത്തു. എഴുകോണ്‍ എസ്‌ഐ ബാബു കുറുപ്പ്, സിപിഒ മാരായ അനീഷ്, അരുണ്‍.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com