ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; കോഴിക്കോട് എആര്‍ ക്യാംപിലെ എസ്‌ഐ അറസ്റ്റില്‍

2017 സെപ്റ്റംബര്‍ മുതല്‍ പീഡനം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്
ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; കോഴിക്കോട് എആര്‍ ക്യാംപിലെ എസ്‌ഐ അറസ്റ്റില്‍

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ എസ്.ഐയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ എസ്.ഐ ജി.എസ് അനിലിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയതത്.പയ്യോളി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് നടപടി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. 2017 സെപ്റ്റംബര്‍ മുതല്‍ പീഡനം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

2017 മുതല്‍ എസ്.ഐ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദ്ദനം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പയ്യോളി സി.ഐ എം.ആര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com