'റിസര്‍വ് ഞാനിങ്ങെടുക്കുകയാ'; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് എംഎം മണി

കരുതല്‍ ധനത്തില്‍ നിന്ന് 1.76ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാനുളള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി
'റിസര്‍വ് ഞാനിങ്ങെടുക്കുകയാ'; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് എംഎം മണി

കൊച്ചി: കരുതല്‍ ധനത്തില്‍ നിന്ന് 1.76ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കാനുളള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി. 'രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ റിസര്‍വ് എടുത്തു കൊണ്ടുപോകുന്നത്?, പാവപ്പെട്ട കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനായിരിക്കും. സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന് ഒരു വിഷയമേ അല്ലല്ലോ'- എംഎം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം 

'#റിസര്‍വ്' #ഞാനിങ്ങെടുക്കുകയാ'

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടോ? 
ഏയ്, എവിടെ ? ഇല്ലേ ഇല്ല എന്നായിരുന്നല്ലോ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. ഇപ്പോളിതാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി 'റിസര്‍വ് ബാങ്കിലെ റിസര്‍വ് ഞാനിങ്ങെടുക്കുകയാ' എന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കില്‍ പിന്നെന്തിനാ 1.76 ലക്ഷം കോടി രൂപയുടെ 'റിസര്‍വ്' എടുത്തു കൊണ്ടുപോകുന്നത്? 'പാവപ്പെട്ട കോര്‍പ്പറേറ്റുകളുടെ' സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനായിരിക്കും. സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന് ഒരു വിഷയമേ അല്ലല്ലോ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com