മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിന്റെ അടിയിലേക്ക് വീണു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th August 2019 11:57 AM |
Last Updated: 29th August 2019 11:57 AM | A+A A- |
കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിന്റെ അടിയിലേക്ക് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ വെച്ചായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി അതേ ദിശയില്‍ പോകുകയായിരുന്ന ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ജയശ്രീയുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. വീട്ടമ്മ തത്ക്ഷണം മരിച്ചു. മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊയിലാണ്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. നഗരത്തിലെ ഒരു തുണിക്കടയില്‍ ജോലിക്കാരനായ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീതാംബരനാണ് ജയശ്രീയുടെ ഭര്‍ത്താവ്.