മണ്ണിനടിയില്‍ കൈ നീട്ടിയുള്ള കിടപ്പ്, പിന്നെ കരള്‍ പിളര്‍ക്കുന്ന നോവായി ഒരു പാഠപുസ്തകം; കുഞ്ഞ് അലീന കരയിപ്പിക്കുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th August 2019 10:11 AM |
Last Updated: 29th August 2019 10:11 AM | A+A A- |

അവസാന ഘട്ട തിരിച്ചിലിനായാണ് ഒരിക്കല്‍ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് എത്തിയത്. കരള് പിളര്‍ക്കുന്ന നോവായി അലീനയുടെ പാഠപുസ്തകമാണ് അവസാന ദിനം തങ്ങളെ കാത്തിരുന്നത്...ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാഠപുസ്തകവും നമുക്ക് മുന്‍പിലേക്ക് വെച്ച് വേദന പങ്കുവയ്ക്കുകയാണ് കേരള അഗ്നിരക്ഷാ സേന.
കവളപ്പാറ വെട്ടുപറമ്പില്‍ വിക്ടറിന്റെ മകളാണ് കവളപ്പാറ ദുരന്തത്തില്‍ മരിച്ച എട്ടുവയസുകാരി അലീന. ഓഗസ്റ്റ് എട്ടിന് രാവിലെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ അലീനയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. അലീനയുടെ പാഠപുസ്തകം പങ്കുവെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ അബ്ദുല്‍ സലീമാണ് ഫോട്ടോ പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയത്. കേരള അഗ്നി രക്ഷാ സേനയും അദ്ദേഹത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നു.
ആ ഫെയ്‌സ്ബുക്ക് കുറിപ്പ്...
അവസാന ദിനം കരള് പിളർക്കുന്ന നോവായി
അലീനയുടെ
പാഠപുസ്തകവും......
കവളപ്പാറ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൻെറ ആദ്യ ദിനങ്ങളിൽ ഞങ്ങൾ രക്ഷാപ്രവർത്തകരുടെ കണ്ണു നിറച്ച കാഴ്ചകളിൽ ഒന്നായിരുന്നു തകർന്ന് വീണ വീട്ടിലെ കോൺഗ്രീറ്റ് തൂണിനടിയിൽ നിന്നും രക്ഷക്കായ് നീട്ടിയ കൈകളുമായി കുഞ്ഞു അലീനയുടെ കിടപ്പ്!
അച്ഛൻെറ കൈയ്യിൽ നിന്നും പിടി വിട്ട് നൂലിട വ്യത്യാസത്തിലായിരുന്നുഅലീനയുടെ ജീവനെടുത്ത് മുത്തപ്പൻ കുന്ന് വീടിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങിയത്.
ഇനിയും കണ്ടെത്താനുള്ള പതിനൊന്ന് പേർക്കായുള്ള അവസാനഘട്ട
തിരച്ചിലിനായി ഇന്ന്ഒരിക്കൽ കൂടി അലീനയുടെ വീടിരുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രങ്ങളുമായി എത്തിയപ്പോഴാണ് ഇനിയൊരിക്കലും ഉടമ തേടിയെത്താത്ത ആ പാo പുസ്തകം കൈയ്യിൽ തടഞ്ഞത്......
ഇന്ന്തിരച്ചിലവസാനിപ്പിച്ച് മടങ്ങുമ്പോൾ ആ പേരും ആ പുസ്തകവും മനസ്സിന് വല്ലാത്തൊരു ഭാരമാവുന്നു.....