മാവോയിസ്റ്റ് ഭീഷണി: രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി
By സമകാലികമലയാളം ഡെസ്‌ക് | Published: 29th August 2019 09:46 PM |
Last Updated: 29th August 2019 09:46 PM | A+A A- |

നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി എംപിയുടെ പാതാറിലെ സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പൊലീസിന്റെ ആവശ്യപ്രകാരമാണ് നാളെ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ഇന്ന് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി, പ്രളയ ബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം കിട്ടാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറഞ്ഞിരുന്നു. കേന്ദ്രത്തിലോ കേരളത്തിലോ കോണ്‍ഗ്രസിന് അധികാരമില്ല. എന്നാല്‍ ജനങ്ങളില്‍ ഒരാളായി നിന്ന് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നാണ് രാഹുല്‍ ഗാന്ധി തിരുവമ്പാടിയില്‍ പറഞ്ഞത്.