വിനോദം ആകാം; സെല്‍ഫി വേണ്ട! വിലക്കുമായി റെയില്‍വേ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th August 2019 05:22 AM |
Last Updated: 29th August 2019 05:22 AM | A+A A- |

മറയൂര്‍: യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ് ഊട്ടി. ഊട്ടി- മേട്ടുപ്പാളയം പൈതൃക ട്രെയിനില്‍ നീലഗിരി മലനിരകളിലൂടെയുള്ള സഞ്ചാരമാണ് ഊട്ടി യാത്രയിലെ ഹൈലൈറ്റ്.
ഇപ്പോഴിതാ ഊട്ടി- മേട്ടുപ്പാളയം ട്രെയിന്‍ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. നീലഗിര മലനിരകളിലെ അവധിയാഘോഷം പാളം തെറ്റാതിരിക്കാന്‍ സെല്‍ഫി എടുക്കുന്നത് വിലക്കിയിരിക്കുകയാണ് റെയില്‍വേ.
മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെയുള്ള പൈതൃക ട്രെയിനില്‍ സെല്‍ഫി എടുത്താല്‍ ഇനി 2000 രൂപ പിഴ നല്‍കേണ്ടി വരും. വിവിധ പോസിലുള്ള സെല്‍ഫിയെടുപ്പിന് അതിസാഹസിക വഴികള്‍ തേടുന്നതിലുള്ള അപകടം മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ തീരുമാനം.