2018 ലെ പ്രളയം : നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം നല്‍കണം ; സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു
2018 ലെ പ്രളയം : നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം നല്‍കണം ; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി : 2018 ലെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം.  

പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ നടപടികള്‍ എന്തായിയെന്നും കോടതി ചോദിച്ചു. അപ്പീല്‍ അനുവദിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്നും കോടതി വ്യക്തമാക്കി. 

പ്രളയ നഷ്ടപരിഹാരം കിട്ടാത്തതുമായി ബന്ധപ്പെട്ട നിരവധി വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള 15 ഓളം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. പുതിയ അപേക്ഷകള്‍ സംബന്ധിച്ച ലിസ്റ്റുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിവരികയായിരുന്നു. 

ഇതിനിടെയാണ് വീണ്ടും പ്രളയം ഉണ്ടായത്. ഇതോടെ, ഉദ്യോഗസ്ഥര്‍ക്ക് മറ്റുനടപടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഒന്നര മാസത്തിനകം പുതിയ അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com