അടുത്ത തെരഞ്ഞടുപ്പില്‍ കേരളം കോണ്‍ഗ്രസ് ഭരിക്കും; കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ല; രാഹുല്‍ ഗാന്ധി

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് രാഹുല്‍ ഗാന്ധി
അടുത്ത തെരഞ്ഞടുപ്പില്‍ കേരളം കോണ്‍ഗ്രസ് ഭരിക്കും; കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സര്‍ക്കാരിന്റെ മാത്രം ബാധ്യതയല്ല; രാഹുല്‍ ഗാന്ധി

തിരുവമ്പാടി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഓരോരുത്തരും അതിനായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു. പ്രളയ ദുരിതമുണ്ടായപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്നു. നിരവധി ദുരിത മേഖലയില്‍ പോയിട്ടുണ്ടെങ്കിലും ഇതുപോലെ ഒരേ മനസ്സായി നില്‍ക്കുന്നവരെ ഇവിടെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെ പേരിലോ ഇവിടെ ആരെയും വേര്‍തിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.അടുത്ത തെരഞ്ഞടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദുരിതബാധിതരുടെ പുനരധിവാസവും തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.ആ നിലപാട് മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.വയനാട്ടില്‍ പ്രളയക്കെടുതികള്‍ ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി മൂന്നാം ദിവസം പൊഴുതന പഞ്ചായത്തിലെ ആറാം മയില്‍, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. 

പ്രളയക്കെടുതികള്‍ ബാധിച്ച വയനാടിനെ പുനര്‍നിര്‍മ്മിച്ച് സന്തുലിതമായ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനാവണമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തില്‍ മൂന്നു ദിവസവും അദ്ദേഹം വയനാട് ജില്ലയില്‍ തന്നെ കേന്ദ്രീകരിക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com